ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7 മുതൽ 11 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
വനിതാ സമ്മേളനം
ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചുള്ള വനിതാ സമ്മേളനം മാർച്ച് 7 ഉച്ചയ്ക്ക് 2 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ ( ഗൂഗിൾ മീറ്റ് ലിങ്ക് : meet.google.com/axu-qjad-taw )
സമ്മേളനത്തിന്റെ ഉത്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം ഡോ ഷാജിലാ ബീവി നിർവഹിക്കും.
‘അതിജീവനത്തിന്റെ സ്ത്രീ പർവ്വം‘ എന്നവിഷയത്തിൽ പ്രശസ്ത സിനിമ സംവിധായിക ശ്രീമതി വിധു വിൻസെന്റ് പ്രഭാഷണം നടത്തും.
മധ്യ കേരളത്തിന്റെ പെൺ പെരുമ – എക്സിബിഷൻ
മധ്യ കേരളത്തിന്റെ കലാ- സാംസ്കാരിക- സാമൂഹ്യ- കായിക- വിദ്യാഭ്യാസ മേഖലകളിൽ വേറിട്ട സംഭാവനകൾ നൽകിയ വനിതാ വ്യക്തിത്വങ്ങളെ ക്കുറിച്ചുള്ള എക്സിബിഷൻ -” മധ്യ കേരളത്തിന്റെ പെൺ പെരുമ” മാർച്ച് 8 -തീയതി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസ്സിലെ അഷ്ടദളത്തിൽ വെച്ചും മാർച്ച് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയിലും നടക്കും. ഈ മേഖലകളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനം കൊണ്ട് സമൂഹത്തിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു ജീവിത വീജയം നേടിയ വനിതാ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്റർ കോളേജിയേറ്റ് തീം പ്രസന്റേഷൻ വീഡിയോ മത്സരം- ഫലപ്രഖ്യാപനം
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നടത്തിയ ഇന്റർ കോളേജിയേറ്റ് തീം പ്രസന്റേഷൻ വീഡിയോ മത്സരത്തിന്റെ ഫലപ്രഖ്യാപനം മാർച്ച് 7-ന് 2 PM നു സമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതാണ്.