മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിന ആഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ‘തീം പ്രസന്റേഷൻ’ മത്സരത്തിനുള്ള നിബന്ധനകൾ:
- മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.
- വിഷയം : “ഇനി വേണ്ടാ ലിംഗവിവേചനം” .
- വിഷയാവതരണത്തിന്റെ പരമാവധി സമയം 2 മിനിറ്റ് ആണ്. ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാൻ പാടുള്ളു.
- മലയാള ഭാഷയിലുള്ള പ്രസംഗ രൂപേണയുള്ള അവതരണത്തിന്റെ വീഡിയോ ആണ് അയക്കേണ്ടത്. അവതരിപ്പിക്കുമ്പോൾ മത്സരാർത്ഥി മാത്രമേ സ്‌ക്രീനിൽ പാടുള്ളു.
- ലാന്റ് സ്‌കേപ്പ് (Horizontal) രീതിയിൽ ചിത്രീകരിച്ച വീഡിയോ ആണ് മൽസരത്തിന് അയക്കേണ്ടത്.
- വീഡിയോയ്ക്ക് ആവശ്യമായ ദൃശ്യമികവും ശബ്ദമികവും ഉണ്ടായിരിക്കണം.
- വീഡിയോയുടെ പിന്നണിയിൽ മറ്റുശബ്ദങ്ങളോ, സംഗീതമോ അനുവദനീയമല്ല. വീഡിയോയിൽ ടൈറ്റിലുകളോ കമന്റുകളോ ചേർക്കരുത്.
- സിംഗിൾ ഷോട്ടിൽ റെക്കോർഡ് ചെയ്ത വീഡിയോ ആയിരിക്കണം. യാതൊരുവിധ എഡിറ്റിങ്ങും വീഡിയോയിലും, ഓഡിയോയിലും പാടില്ല.
- മത്സരത്തിന് സമർപ്പിക്കുന്ന വീഡിയോ MP4 ഫോർമാറ്റിൽ ആയിരിക്കണം. വീഡിയോയുടെ സൈസ് 100MB-യിൽ കൂടാൻ പാടുള്ളതല്ല.
- പകർപ്പവകാശ നിയമങ്ങൾ മത്സരാർത്ഥികൾ കൃത്യമായി പാലിക്കപ്പെടേണ്ടതാണ്. വീഡിയോയുടെ പകർപ്പവകാശം മഹാത്മാഗാന്ധി സർവ്വകലാശാല ലൈബ്രറിയിൽ നിക്ഷിപ്തമായിരിക്കും.
- മത്സരത്തിൽ പങ്കെടുക്കുന്നവർ, ലൈബ്രറി സൈറ്റിൽ ചേർത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്ത് രജിസ്ട്രേഷനോടൊപ്പം കൊടുത്തിരിക്കുന്ന സ്ഥാനത്ത് മത്സരത്തിന് തയ്യാറാക്കിയ വീഡിയോ അപ്‌ലോഡ് ചെയുകയും വേണം.
- മത്സരത്തിനുള്ള രജിസ്‌ട്രേഷൻ 04.03.2022, 5 PM-ന് അവസാനിക്കുന്നതാണ്.
- രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയായി എന്ന മെസ്സേജ് രജിസ്ട്രേഷൻ നടപടിയുടെ ഒടുവിൽ ലഭിച്ചു എന്ന് മത്സരാർത്ഥികൾ ഉറപ്പ് വരുത്തേണ്ടതാണ്.
- മത്സരത്തിലെ ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം 5000/-, 3000/-, 2000/-രൂപ ക്യാഷ് അവാർഡ്, മെമെന്റോ , പ്രശസ്തി പത്രം എന്നിവ നൽകുന്നതാണ്.
- മത്സരത്തിലെ മികച്ച എൻട്രികൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്നതുമാണ്. സമർപ്പിക്കുന്ന വീഡിയോകളുടെ പകർപ്പവകവാശം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് ആയിരിക്കും.
- മത്സരാർത്ഥികൾ കോളേജിലെ ഔദ്യോഗിക ഐഡി കാർഡിന്റെ ഫോട്ടോയും മുഴുവൻ അഡ്രസും കാണുന്നവിധത്തിലുള്ള ഫോട്ടോ എൻട്രി ഫോമിനോടൊപ്പം ഒറ്റ ഇമേജ് ആയി അപ്‌ലോഡ് ചെയേണ്ടതാണ്.
- മത്സരത്തിന്റെ വിജയികളെ 07.03.2022 ലെ (2 PM) മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ വനിതാദിന ആഘോഷ വേദിയിൽ പ്രഖ്യാപിക്കുന്നതാണ്.
- മികച്ച അവതരണം, ഭാഷ, ഉള്ളടക്കം എന്നിവ വിധിനിർണയത്തിന് പരിഗണിക്കുന്നതാണ്
- മേൽ സൂചിപ്പിച്ചിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും മത്സരത്തിനുള്ള എൻട്രികൾ പരിഗണിക്കുന്നത്. നിബന്ധനകൾ പാലിക്കാത്തവ നിരസിക്കാനുള്ള അധികാരം സംഘാടക സമിതിക്ക് ആയിരിക്കും.
- വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
പകർപ്പവകാശം കൈമാറ്റം ചെയ്യാനുള്ള അനുമതിപത്രം ഇവിടെ നിന്നും ഡൌൺലോഡ് ചെയ്ത ശേഷം വീഡിയോയുടെ ഒപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ഇവിടെ നിന്നും നടത്താം, https://forms.gle/WgYGgVz7kP5xdU9r6