സർവ്വകലാശാല ലൈബ്രറിയുടെ ഈ വർഷത്തെ വായനാവാരാചരണ പരിപാടികൾ 2022 ജൂൺ 19 മുതൽ 25 വരെ ലൈബ്രറിയിൽ നടത്തുന്നു. ഔദ്യോഗിക പരിപാടികൾ ജൂൺ 23 വ്യാഴാഴ്ച രാവിലെ 10 .30 നു സിൻഡിക്കേറ്റ് അംഗം ഡോ ബി കേരള വർമ്മ ഉത്ഘാടനം ചെയ്യും. തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ “ വായനാനുഭവം പങ്കുവെക്കൽ” മത്സരം , വിദ്യാർത്ഥികളുമായി പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ എം ആർ രേണുകുമാറിന്റെ സംവാദം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് . ഉച്ചയ്ക്കുശേഷം 2 മണിയ്ക്ക് ചേരുന്ന സമ്മേളനത്തിൽ ഡോ ഷാജി ജേക്കബിന്റെ ( അസ്സോസിയേറ്റ് പ്രൊഫസർ ,കാലടി സംസ്കൃത സർവ്വകലാശാല ) പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ് .
Mahatma Gandhi University Library
Haven for information seekers