മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പിഎച്ഛ്ഡി കോഴ്‌സ് വർക്കിന്റെ ഭാഗമായ Research Ethics and Digital Literacy പേപ്പറിന്റെ ഓൺലൈൻ ക്ലാസ്സുകൾ 20 ജനുവരി മുതൽ 4 ഫെബ്രുവരി, 2022 വരെ സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്ലാസുകളുടെ സമയം. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2020 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതാണ്. റെജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമേ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 19 ജനുവരി വൈകുന്നേരം 4 മണി. ക്ലാസ് ടൈം ടേബിൾ ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം.
ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക്, https://forms.gle/YUG7onkSSwNBgRpM6
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്, 9495161509, 8289896323.

Leave a Reply

Your email address will not be published. Required fields are marked *