മലയാളം: ഭാഷയും കമ്പ്യൂട്ടിങ്ങും- പ്രഭാഷണം

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ പി എൻ പണിക്കരുടെ സ്മരണാർത്ഥം എല്ലാ വർഷവും ജൂൺ 19 വായന ദിനമായി ആചരിച്ചുവരുന്നു. 2020 ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനപക്ഷാചരണം സംഘടിപ്പിക്കുന്നു. വായനപക്ഷാചരണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി സർവ്വകലാശാല ലൈബ്രറി ഒരു പ്രഭാഷണം സംഘടിപ്പിക്കുന്നു.

മലയാളം: ഭാഷയും കമ്പ്യൂട്ടിങ്ങും എന്ന വിഷയത്തിൽ ശ്രീ. സന്തോഷ് തോട്ടിങ്ങൽ ആണ് പ്രഭാഷകൻ. അദ്ദേഹം ഭാഷ കമ്പ്യൂട്ടിങ് വിദഗ്ദ്ധൻ, വിക്കിമീഡിയ ഫൗണ്ടേഷന്റെ ഭാഷാ എഞ്ചിനീയറിംഗ് ടീമിൽ പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പ്രോജെക്ടിനു വേണ്ടി നിരവധി ഫോണ്ടുകൾ വികസിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ മഹർഷി ബദ്രയൻ വ്യാസ് സമ്മാൻ അവാർഡ് ജേതാവാണ്.

19 ജൂൺ 2020 രാവിലെ 10:30 നാണ് പ്രഭാഷണം. പ്രഭാഷണത്തിൽ പങ്കെടുക്കാൻ ഗൂഗിൾ മീറ്റ് ഉപയോഗിക്കണം.
പ്രഭാഷണത്തിൽ പങ്കെടുക്കുന്നതിന് ഈ ലിങ്കിൽ അമർത്തി വിവരങ്ങൾ നൽകിയാൽ മതി.
https://forms.gle/ChVV4umjAvkcxsJX6