അന്താരാഷ്ട്ര വനിതാ ദിനം 2020 (Postponed)

അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ചു സർവ്വകലാശാല ലൈബ്രറി സ്ത്രീകേന്ദ്രീകൃത രചനകളെ അടിസ്ഥാനമാക്കി ഒരു സംവാദം സംഘടിപ്പിക്കുന്നു. മലയാളസാഹിത്യത്തിൽ ഇന്നോളമുണ്ടായിട്ടുള്ള സ്ത്രീകേന്ദ്രീകൃത രചനകളിൽ -കഥ, കവിത, നോവൽ, നാടകം എന്നീ വിഭാഗങ്ങളിൽ -ഏതെങ്കിലും ഒരു കൃതിയെക്കുറിച്ചു 1000 വാക്കുകളിൽ കവിയാത്ത പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുവാൻ എം . ജി സർവ്വകലാശാലയുടെ പഠന വകുപ്പുകളിലെ സാഹിത്യത്തിൽ താത്പര്യമുള്ള അധ്യാപകരെയും വിദ്യാർത്ഥികളെയും ഗവേഷകരെയും ക്ഷണിക്കുന്നു. എം. ജി സർവ്വകലാശാലാ ജീവനക്കാർക്കും സംവാദത്തിൽ പങ്കെടുക്കാവുന്നതാണ്. അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രബന്ധങ്ങൾ 2020ഫെബ്രുവരി 22 നു മുൻപ് പ്രോഗ്രാം കമ്മിറ്റി കൺവീനറെ ഏല്പിക്കേണ്ടതാണ്.

മിനി ജി പിള്ള
ഡെപ്യൂട്ടി ലൈബ്രേറിയൻ
പ്രോഗ്രാം കമ്മിറ്റി കൺവീനർ

കൂടുതൽ വിവരങ്ങൾക്ക് :
ഡോ. ടി. വി. സുരേഷ്‌കുമാർ, അസിസ്റ്റന്റ് ലൈബ്രേറിയൻ,9447601392
സരിത ആർ,റഫറൻസ് അസിസ്റ്റന്റ് , 8921037387

പ്രബന്ധങ്ങൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
1. പ്രബന്ധങ്ങൾ മലയാളത്തിൽ, A 4 ഷീറ്റിൽ വൃത്തിയായി എഴുതിയതോ, ടൈപ്പ് ചെയ്തതോ ആയിരിക്കണം.
2. പ്രബന്ധങ്ങൾ 1000 വാക്കിൽ കവിയാൻ പാടില്ല
3.സമർപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ ഒരു വിദഗ്ധസമിതി പരിശോധിച്ച ശേഷം തെരഞ്ഞെടുക്കപ്പെടുന്നവ മാത്രമേ അവതരിപ്പിക്കുവാൻ അനുവദി ക്കു കയുള്ളൂ.

സംവാദത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ സൗകര്യാർത്ഥം ഏതാനും രചനകൾ ചുവടെ ചേർക്കുന്നു. (ഇതിൽപ്പെടാത്ത സ്ത്രീകേന്ദ്രീകൃത രചനകളും അവതരിപ്പിക്കാവുന്നതാണ് )

കവിത
1. ചിന്താവിഷ്ടയായ സീത / എൻ. കുമാരനാശാൻ
2. കുബ്‌ജ/ ബാലാമണിയമ്മ
3. തച്ചന്റെ മകൾ/ വിജയലക്ഷ്മി
4. പാദപ്രതിഷ്ഠ/ കെ.സുഗതകുമാരി
5. സാരേ ജഹാം സെ അച്ഛാ /കെ. സുഗതകുമാരി
6.ശാന്ത/ കടമ്മനിട്ട രാമകൃഷ്ണൻ
7.പ്രതിഷ്‌ഠ/ സാവിത്രി രാജീവൻ

കഥ
1. ഒത്തുതീർപ്പുകൾ/ അഷിത
2. വില്ലുവണ്ടി/ കെ. രേഖ
3.നെയ്പ്പായസം / മാധവിക്കുട്ടി
4.കോലാട് /മാധവിക്കുട്ടി
5.അഗ്നി/ സിതാര എസ്
6.കാടിന്റെ സംഗീതം /സാറ ജോസഫ്
7.ദേവിഗ്രാമം / ചന്ദ്രമതി
8.പടിയിറങ്ങിപ്പോയ പാർവ്വതി/ഗ്രേസി
9.താമരക്കനി/ പ്രിയ എ എസ്
10. പുട്ടും കടലയും/ ശ്രീബാലാ കെ മേനോൻ

നോവൽ
1.അഗ്നിസാക്ഷി /ലളിതാംബിക അന്തർജ്ജനം
2. നെല്ല്/ പി. വത്സല
3. ആരാച്ചാർ/ കെ . ആർ . മീര
4. ബര്സ/ ഖദീജ മുംതാസ്
5. ദൈവാവിഷ്ടർ/ ലിജി മാത്യു
6.ആലാഹയുടെ പെൺമക്കൾ/ സാറാ ജോസഫ്
7. യജ്ഞം/ കെ. ബി. ശ്രീദേവി

നാടകം
1. പ്രസവവാർഡ്/ കെ. വി . ശ്രീജ
2. തൊഴിൽ കേന്ദ്രത്തിലേക്ക് / ഒരു സംഘം അന്തർജ്ജനങ്ങൾ
3.അടുക്കളയിൽ നിന്നു അരങ്ങത്തേക്ക്/ വി ടി ഭട്ടതിരിപ്പാട്
4. സാവിത്രി അഥവാ വിധവാ വിവാഹം/ ലളിതാംബിക അന്തർജ്ജനം
5.ഓരോരോ കാലത്തിലും/ കെ വി ശ്രീജ
6. ഒരു കലംകാരിയുടെ കഥ / കെ വി ശ്രീജ
7.മത്സ്യഗന്ധി /എം. സജിത
8. ദേവൂതി/ കെ സരസ്വതി അമ്മ